കാഴ്ച്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട്

“ജനങ്ങളുടെ പങ്കാളിത്തത്തോടെ സാമൂഹ്യനീതി, സുസ്ഥിര വികസനം, ശുചിത്വം, സമാധാനം, സമൃദ്ധി എന്നിവ ഉറപ്പുവരുത്തുന്ന മാതൃകാ ഗ്രാമപഞ്ചായത്ത് സൃഷ്ടിക്കുക.”

ദൗത്യം

  • ഗ്രാമത്തിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും ഗുണമേന്മയുള്ള പൊതുസേവനങ്ങളും ഉറപ്പാക്കുക.
  • ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം, റോഡ് വികസനം തുടങ്ങിയ മേഖലകളിൽ സമഗ്ര വികസനം നടപ്പാക്കുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക.
  • പരിസ്ഥിതി സംരക്ഷണവും ഹരിത വികസനവും പ്രോത്സാഹിപ്പിക്കുക.
  • ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണ സംവിധാനം നടപ്പാക്കുക.
  • കൃഷി, സ്വയംതൊഴിൽ, ചെറുകിട വ്യവസായങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് ഗ്രാമത്തിന്റെ സാമ്പത്തിക പുരോഗതി കൈവരിക്കുക.